News Kerala

പിണറായി സര്‍ക്കാര്‍ വിഴിഞ്ഞത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: വിഡി സതീശന്‍

Axenews | പിണറായി സര്‍ക്കാര്‍ വിഴിഞ്ഞത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: വിഡി സതീശന്‍

by webdesk3 on | 01-05-2025 04:11:19 Last Updated by webdesk3

Share: Share on WhatsApp Visits: 43


പിണറായി സര്‍ക്കാര്‍ വിഴിഞ്ഞത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: വിഡി സതീശന്‍


പിണറായി സര്‍ക്കാര്‍ വിഴിഞ്ഞത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഴിഞ്ഞത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കല്ല് മാത്രമല്ല ഇട്ടത്. എല്ലാ അനിശ്ചിതത്വങ്ങളും മാറ്റി പാരിസ്ഥിതിക അനുമതി വാങ്ങി എല്ലാ കരാറുകളും ഉണ്ടാക്കി പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പാക്കിയ ശേഷമാണ് കല്ലിട്ടത്. പിന്നാലെ വന്ന പിണറായി സര്‍ക്കാര്‍ ഈ പദ്ധതി തുടര്‍ന്നിരുന്നെങ്കില്‍ 2019 ല്‍ തുറമുഖം പൂര്‍ത്തിയായേനെ. 

കരാര്‍ പ്രകാരമുള്ള റെയില്‍, റോഡ് കണക്ടിവിറ്റികള്‍ പോലും 9 വര്‍ഷമായിട്ടും പിണറായി വിജയന്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടു പോലുമില്ല. അദാനി ഗ്രൂപ്പിന് സമയം നീട്ടിക്കൊടുത്തതല്ലാതെ ഒന്നും ഈ സര്‍ക്കാര്‍ വിഴിഞ്ഞത്തിന് വേണ്ടി ചെയ്തിട്ടില്ല.

ആറായിരം കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടാണ് വിഴിഞ്ഞം പദ്ധതിയെന്ന് ആരോപണം ഉന്നയിച്ച ആളാണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍. കടല്‍ക്കൊള്ള , മത്സ്യബന്ധനത്തിന് മരണമണി, കടലിന് കണ്ണീരിന്റെ ഉപ്പ് തുടങ്ങിയ തലക്കെട്ടുകള്‍ നിരത്തിയത് അന്നത്തെ ദേശാഭിമാനി. 

ഇന്ന് ഇവരെല്ലാം ചേര്‍ന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു. അഭിനവ എട്ടുകാലി മമ്മൂഞ്ഞുമാരാകുന്നു. തൊലിക്കട്ടി അപാരം. ഉമ്മന്‍ ചാണ്ടിയുടെയും UDF സര്‍ക്കാരിന്റെയും ഇച്ഛാശക്തിയുടേയും നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് ജനത്തിന് നന്നായി അറിയാം എന്നും വിഡി സതീശന്‍ പറഞ്ഞു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment