by webdesk3 on | 01-05-2025 03:59:46 Last Updated by webdesk3
ആൾക്കൂട്ട അക്രമണത്തിൽ മംഗളൂരുവിൽ മലയാളി കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തു. ആൾക്കൂട്ടം കൊലപാതകത്തിനുശേഷം പ്രതികളെ പിടികൂടുന്നതിൽ അടക്കം പോലീസിന്റെ ഭാഗത്തുനിന്ന് വീശ സംഭവിച്ചു എന്ന് കണ്ടെത്തി തുടർന്നാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
പുൽപ്പള്ളി സ്വദേശി അഷ്റഫ് ആയിരുന്നു ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തിൽ അടിമുടി വീഴ്ച സംഭവിച്ചതായാണ് എസ് പി ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
സംഭവത്തിൽ മംഗളൂരു റൂറൽ സ്റ്റേഷൻ ഇൻസ്പെക്ടർ ശിവകുമാർ കെ ഹെഡ്കോൺസ്റ്റിബിൾ ചന്ദ്രാപ്പി കോൺസ്റ്റബിൾ എല്ലാ ലിങ്ക് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്താൻ വൈകിയതായും കൂടാതെ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാത്തവർ കൃത്യസമയത്ത് വിവരം അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ആൾക്കൂട്ട ആക്രമണം നടന്ന 24 മണിക്കൂറിനു ശേഷം ആയിരുന്നു പ്രതികളിൽ ചിലരെയെങ്കിലും പിടികൂടാൻ പോലീസിന് സാധിച്ചത്. എന്നാൽ അപ്പോഴേക്കും ഒന്നാംപ്രതി രക്ഷപ്പെട്ടിരുന്നു