by webdesk2 on | 01-05-2025 11:55:17 Last Updated by webdesk3
കോഴിക്കോട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവായത് പ്രതിയുടെ ചെരുപ്പെന്ന് പൊലീസ്. സംഭവത്തില്‍ രണ്ട് ബിഹാര്‍ സ്വദേശികളാണ് കസബ പൊലീസിന്റെ പിടിയിലായത്. അക്രമികളില്‍ നിന്ന് പെണ്‍കുട്ടി ഓടിരക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
ബിഹാര്‍ കിഷന്‍ ഗഞ്ച് സ്വദേശികളായ ഫൈസാന്‍ അന്‍വര്‍, ഹിമാന്‍ അലി എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ ഫൈസാന്‍ നിലത്ത് വീണതോടെയാണ് പെണ്‍കുട്ടിക്ക് കുതറി ഓടാന്‍ കഴിഞ്ഞത്. പെണ്‍കുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കസബ സിഐ കിരണ്‍ സി നായരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇതര സംസ്ഥാനക്കാരായ തൊഴിലാളികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പട്രോളിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു.