News India

മോസ്‌കോയിലേക്കുളള യാത്ര റദ്ദാക്കി മോദി; റഷ്യയുടെ വിജയദിനാഘോഷത്തില്‍ പങ്കെടുക്കില്ല

Axenews | മോസ്‌കോയിലേക്കുളള യാത്ര റദ്ദാക്കി മോദി; റഷ്യയുടെ വിജയദിനാഘോഷത്തില്‍ പങ്കെടുക്കില്ല

by webdesk2 on | 30-04-2025 03:37:29

Share: Share on WhatsApp Visits: 9


മോസ്‌കോയിലേക്കുളള യാത്ര റദ്ദാക്കി മോദി; റഷ്യയുടെ വിജയദിനാഘോഷത്തില്‍  പങ്കെടുക്കില്ല

മെയ് 9 ന് മോസ്‌കോയില്‍ നടക്കാനിരിക്കുന്ന റഷ്യയുടെ വിജയദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല.  പഹല്‍ഗാമിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് പ്രധാനമന്ത്രി വിദേശയാത്ര മാറ്റിവച്ചതെന്നാണ് നിഗമനം. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് പിന്നിലെ കാരണം റഷ്യന്‍ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടില്ല.

റഷ്യന്‍ വിദേശകാര്യ വക്താവ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി ജര്‍മ്മനിക്കെതിരായ വിജയത്തിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് റഷ്യയിലെ പരിപാടി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര നേതാക്കള്‍ റഷ്യയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യാത്ര നിശ്ചയിച്ചിരുന്നെങ്കിലും പരിപാടിയില്‍ നിന്ന് അവസാന നിമിഷം പിന്മാറുകയായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഡല്‍ഹിയില്‍ നിര്‍ണായകമായ പല കൂടിക്കാഴ്ചകളും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിക്കാന്‍ സൈനിക വിഭാഗങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നാണ് ഇന്നലെ പ്രധാനമന്ത്രി വ്യക്തമാക്കിയത്.  ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ബൈസരണ്‍വാലി താഴ്വരയില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ കൂടുതലും വിനോദസഞ്ചാരികളായിരുന്നു. 




Share:

Search

Recent News
Popular News
Top Trending


Leave a Comment