by webdesk2 on | 30-04-2025 03:24:36 Last Updated by webdesk3
കോട്ടയം: ഏറ്റുമാനൂര്‍ നീര്‍ക്കാട് അഭിഭാഷകയും മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ജിസ്‌മോളും രണ്ട് മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃ പിതാവും കസ്റ്റഡിയില്‍. ഇരുവര്‍ക്കും ആത്മഹത്യയില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഇരുവരുടെയും ചോദ്യം ചെയ്യലിനിടെയാണ് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചത്.
ഗാര്‍ഹിക പീഡനം നടന്നതിന് നിര്‍ണായക തെളിവ് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ പരിശോധനയിലാണ് ഓഡിയോ സന്ദേശങ്ങള്‍ അടക്കം പൊലീസ് കണ്ടെത്തിയത്. ഭര്‍തൃ വീട്ടിലെ മറ്റുള്ളവര്‍ക്കും ആത്മഹത്യയില്‍ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഭര്‍ത്താവിന്റെ വീട്ടില്‍ കടുത്ത മാനസിക സമ്മര്‍ദം ജിസ്‌മോള്‍ അനുഭവിച്ചിരുന്നു. നിറത്തിന്റെ പേരിലും പണത്തിന്റെ പേരിലും നിരന്തരമായി ജിമ്മിയുടെ വീട്ടുകാര്‍ ജിസ്മോളെ ആക്ഷേപിച്ചിരുന്നുവെന്നും കുടുംബാംഗങ്ങള്‍ മൊഴി നല്‍കിയിരുന്നു.
മാര്‍ച്ച് 15 നായിരുന്നു ജിസ്‌മോളും മക്കളും പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ജിസ്‌മോള്‍ കൈ നരമ്പ് മുറിക്കുകയും മക്കള്‍ക്ക് വിഷം നല്‍കുകയും ചെയ്തിരുന്നു.