News Kerala

പ്രതിപക്ഷ നേതാവിനെ സര്‍ക്കാര്‍ മനപ്പൂര്‍വ്വം അപമാനിച്ചു: കെ മുരളീധരന്‍

Axenews | പ്രതിപക്ഷ നേതാവിനെ സര്‍ക്കാര്‍ മനപ്പൂര്‍വ്വം അപമാനിച്ചു: കെ മുരളീധരന്‍

by webdesk3 on | 30-04-2025 12:55:57 Last Updated by webdesk3

Share: Share on WhatsApp Visits: 43


പ്രതിപക്ഷ നേതാവിനെ സര്‍ക്കാര്‍ മനപ്പൂര്‍വ്വം അപമാനിച്ചു: കെ മുരളീധരന്‍


വിഴിഞ്ഞം ഉദ്ഘാടനത്തില്‍  പ്രതിപക്ഷ നേതാവ് പങ്കെടുക്കേണ്ട എന്നതാണ് തന്റെ അഭിപ്രായം എന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നല്‍കിയ കത്തില്‍ പോലും പ്രതിപക്ഷ നേതാവിന്റെ പേര് നല്‍കിയിട്ടില്ല. ക്ഷണക്കത്ത് കൊണ്ട് മാത്രം കാര്യമില്ല. പ്രതിപക്ഷ നേതാവിന്‌ സ്റ്റേജില്‍ കയറാന്‍ പോലും പറ്റില്ല. മനപ്പൂര്‍വമായി പ്രതിപക്ഷ നേതാവിനെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതുകൊണ്ട് അദ്ദേഹം പങ്കെടുക്കേണ്ട എന്നത് തന്നെയാണ് തന്റെ അഭിപ്രായം. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പ്രതിപക്ഷമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനുപുറമേ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യത്തില്‍ കൊണ്ടുവന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അതിസുരക്ഷ മേഖലയായില്‍ മുഖ്യമന്ത്രിയും കുടുംബവും എത്തിയതിനെയും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രിയും കുടുംബവും അവിടെ എത്തിയത് പ്രോട്ടോക്കോള്‍ ലംഘനമാണ്. ഔദ്യോഗിക സന്ദര്‍ശനം ആണെങ്കില്‍ സ്ഥലം എംപിയേയും എംഎല്‍എയേയും അറിയിക്കേണ്ടതായിട്ടുണ്ട്. പക്ഷേ മുഖ്യമന്ത്രി അത് ചെയ്തില്ല എന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.

ലഹരിക്കെതിരായ കുട്ടികളുടെ പരിപാടിക്ക് വിതരണം ചെയ്ത ടീഷര്‍ട്ടിലെ മുഖ്യമന്ത്രിയുടെ വലിയ ചിത്രത്തെയും കെ മുരളീധരന്‍ പരിഹസിച്ചു. എന്തിനാണ് അതില്‍ മുഖ്യമന്ത്രിയുടെ പടം ഉള്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ പടമുള്ള ടീഷര്‍ട്ട് പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഇമേജ് ഉണ്ടാക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത് എന്നും മുരളീധരന്‍ പറഞ്ഞു


Share:

Search

Recent News
Popular News
Top Trending


Leave a Comment