by webdesk2 on | 30-04-2025 09:45:04 Last Updated by webdesk2
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുത്തേക്കില്ല. വിഷയം വിവാദമായപ്പോള്‍ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചുവെന്ന് വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. അപമാനിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് നിന്നുകൊടുക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
ചടങ്ങില്‍ പങ്കെടുക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് നല്‍കിയ പട്ടികയില്‍ പ്രതിപക്ഷ നേതാവിന്റെ പേരുണ്ടായിരുന്നില്ല.വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ സര്‍ക്കാര്‍ ക്ഷണിക്കാത്തതില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ സര്‍ക്കാര്‍ ക്ഷണിക്കുകയായിരുന്നു.
വിവാദമായതിന് പിന്നാലെ ഇന്നലെ ഉച്ചയോടെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് ക്ഷണക്കത്തെത്തി. മന്ത്രി വി എന്‍ വാസവന്റെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കത്ത് എത്തിയത്. കത്തില്‍ ഉണ്ടായിരുന്നത് തിങ്കളാഴ്ചത്തെ ഡേറ്റായിരുന്നു. വിഡി സതീശന്‍ ചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നകാര്യത്തില്‍ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തി ഇന്ന് അന്തിമ തീരുമാനം എടുക്കും.