by webdesk3 on | 29-04-2025 04:25:19
റാപ്പര്‍ വേടന്‍ 2 ദിവസം വനവകുപ്പിന്റെ കസ്റ്റഡിയില്‍. ജാമ്യം കിട്ടാതായതോടെയാണ് രണ്ടുദിവസം കൂടി വേടന്‍ വനവകുപ്പിന്റെ കസ്റ്റഡിയില്‍ തുടരുന്നത്. വേടന്റെ ജാമ്യാപേക്ഷ മെയ് രണ്ടിനായിരിക്കും പരിഗണിക്കുക.
ഇന്ന് വേടനുമായി തെളിവെടുപ്പ് നടത്തും. എറണാകുളത്തെ ഫ്‌ളാറ്റില്‍ എത്തിച്ചായിരിക്കും ആദ്യം തെളിവെടുപ്പ് നടത്തുക. നാളെ തൃശ്ശൂരുള്ള ജ്വല്ലറിയില്‍ തെളിവെടുപ്പ് നടത്തും. തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റഡിയില്‍ വേണമെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിക്കാതിരുന്നത്. വനവകുപ്പിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
തനിക്ക് ഒരു ആരാധകനാണ് പുലിപ്പല്ല് നല്‍കിയത് എന്നും അത് തൃശ്ശൂരിലെ ഒരു ജ്വല്ലറിയില്‍ കൊടുത്താണ് മാലയാക്കിയത് എന്നും വേടന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജ്വല്ലറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുക.
നിലവില്‍ ഏഴുവര്‍ഷം വരെ തടവ് ലഭിക്കുവുന്ന കുറ്റമാണ് വേടനെതിരെ ചുമത്തിരിക്കുന്നത്. രഞ്ജിത്ത് എന്നയാളാണ് തനിക്ക് പുലിപ്പല്ല് നല്‍കിയത് എന്നാണ് വേടന്‍ പറഞ്ഞിരിക്കുന്നത് ഇന്‍സ്റ്റഗ്രാം വഴി തങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു വേടന്‍ വ്യക്തമാക്കിയിരുന്നു. വേടന്റെ ഇന്‍സ്റ്റാഗ്രാം ഉപയോഗിച്ച് രഞ്ജിത്തിന് കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്.
കഞ്ചാവ് കേസില്‍ നേരത്തെ തന്നെ വേടന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ വനം വകുപ്പ് ചുമത്തിയ കേസില്‍ ജാമ്യവില്ലാ വകുപ്പാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്.