by webdesk3 on | 29-04-2025 03:21:49 Last Updated by webdesk3
വിവാദങ്ങക്കൊടുവില്‍ വിഴിഞ്ഞം കമ്മീഷനിങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന് സര്‍ക്കാരിന്റെ ക്ഷണം ലഭിച്ചു. തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവനാണ് പ്രതിപക്ഷ നേതാവിനെ ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത് അയച്ചിരിക്കുന്നത്.
അല്‍പം മുമ്പാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണക്കത്ത് എത്തിയിരിക്കുന്നത്. വി എന്‍ വാസവന്‍ സ്വന്തം ലെറ്റര്‍ പാഡിലാണ് പ്രതിപക്ഷ നേതാവിന് ക്ഷണക്കത്ത് അയച്ചിരിക്കുന്നത്.
എന്നാല്‍ ക്ഷണക്കത്തില്‍ എന്താണ് പ്രതിപക്ഷ നേതാവിന്റെ റോള്‍ എന്ന് വ്യക്തമാക്കിയിട്ടില്ല. പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്നലെയാണ് അന്തിമ തീരുമാനമെടുത്തത്. ആരെയും ചടങ്ങില്‍ മാറ്റിനിര്‍ത്തുന്ന പ്രശ്‌നമില്ലെന്നും വി എന്‍ വാസവന്‍ പറഞ്ഞിരുന്നു.
വിഴിഞ്ഞം തുറമുഖ കമ്മീഷനിങ്ങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ വിളിക്കാത്തത് വലിയ വിവാദമായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടിയെന്നും പ്രതിപക്ഷം ഇത് ബഹിഷ്‌കരിക്കുന്നു എന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.
ട്രയല്‍ റണ്‍ ഉദ്ഘാടന ചടങ്ങിലും പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടായിരുന്നില്ല. പകരം ആദ്യ കപ്പല്‍ എത്തുന്ന സ്വീകരിക്കല്‍ ചടങ്ങില്‍ മാത്രമാണ് വി ഡി സതീശനെ ക്ഷണിച്ചത്.