by webdesk2 on | 29-04-2025 02:51:50
പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്റെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ വിലക്കി. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ആര്‍ക്കും പാക് പ്രതിരോധ മന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫിന്റെ അക്കൗണ്ടുകള്‍ കാണാന്‍ സാധിക്കില്ല. തുടര്‍ച്ചയായി ഇന്ത്യക്ക് നേരെ ഭീഷണി മുഴക്കുന്ന സാഹചര്യത്തിലാണ് നടപടി.
തുടര്‍ച്ചയായി ഇന്ത്യക്ക് നേരെ ആണവായുധ ഭീഷണി മുഴക്കുകയാണ് പാക് പ്രതിരോധ മന്ത്രിയായ ഖ്വാജാ മുഹമ്മദ് ആസിഫ്. ഇത്തരത്തിലുളള ഭീഷണി സ്വരങ്ങള്‍ മുഴക്കുന്ന അക്കൗണ്ടകള്‍ എല്ലാം മരവിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പാക് മന്ത്രിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഉള്‍പ്പടെ ഇതുവരെ എട്ട് അക്കൗണ്ടുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ സസ്‌പെന്റ് ചെയ്തിട്ടുള്ളത്.
അതിനിടെ അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബി എസ് എഫ് ജവാനെ ആറു ദിവസം പിന്നിട്ടിട്ടും പാക്കിസ്ഥാന്‍ വിട്ടു നല്‍കിയിട്ടില്ല. ഇന്ത്യ ഇതിനോടകം വിളിച്ച് മൂന്ന് ഫ്‌ലാഗ് മീറ്റിങ്ങുകളോടും പാക്കിസ്ഥാന്‍ പ്രതികരിച്ചില്ല. ബിഎസ്എഫ് ജവാന്‍ പി.കെ ഷായെ ഉടന്‍ മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും മകനും മാതാപിതാക്കളും പഞ്ചാബില്‍ എത്തി ബിഎസ്എഫ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ശേഷം ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിമാരെ കാണാനും ആലോചനയുണ്ട്.