by webdesk3 on | 29-04-2025 12:47:21 Last Updated by webdesk3
ബിഎസ്എഫ് ജവാനായ പി കെ ഷായെ വിട്ട് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകാതെ പാകിസ്ഥാന്‍. അതിര്‍ത്തി കടന്നു എന്നാരോപിച്ച് 6 ദിവസങ്ങള്‍ക്ക് മുന്‍പാണ് പി കെ ഷായെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇതുവരെ അദ്ദേഹത്തെ വിട്ട് നല്‍കാന്‍ പാകിസ്ഥാന്‍ തയ്യാറാകുന്നില്ല.
ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ വിളിച്ച മൂന്ന് ഫ്‌ളാഗ് മീറ്റിങ്ങുകളോടും പ്രതികരിക്കാന്‍ പാകിസ്ഥാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം പി കെ ഷായെ മോചിപ്പിക്കാനുള്ള നടപടികള്‍ കാര്യക്ഷമമായി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും കുട്ടികളും മാതാപിതാക്കളും പഞ്ചാബില്‍ എത്തിയിട്ടുണ്ട്. ഇവര്‍ ബി എസ് എഫ് ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തും. ശേഷം ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിമാരെ കാണാനുള്ള തീരുമാനവും ഉണ്ട്.
അദ്ദേഹത്തെ മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ജവാനെ കസ്റ്റഡിനെ തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാന്‍ വിന്യസിച്ചിരിക്കുന്ന എല്ലാ യൂണിറ്റുകളിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.
182-ാമത് ബി എസ് എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ ആണ് പി കെ ഷാ. നിയന്ത്രണരേഖ മുറിച്ച് കടന്നപ്പോഴാണ് പാക്കിസ്ഥാന്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.