News India

പഹല്‍ഗാം ഭീകരാക്രമണം: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കോണ്‍ഗ്രസ്

Axenews | പഹല്‍ഗാം ഭീകരാക്രമണം: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കോണ്‍ഗ്രസ്

by webdesk2 on | 29-04-2025 11:10:56 Last Updated by webdesk2

Share: Share on WhatsApp Visits: 7


പഹല്‍ഗാം ഭീകരാക്രമണം: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കോണ്‍ഗ്രസ്





ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ഉടന്‍ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കോണ്‍ഗ്രസ്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമാണ് കത്തയച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളും വിളിച്ചു ചേര്‍ക്കണമെന്നാണ് ആവശ്യം. ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങളും സര്‍ക്കാരിന്റെ തുടര്‍ നടപടികളും ചര്‍ച്ച ചെയ്യാനാണ് ഇത്തരത്തിലൊരു ആവശ്യം. 

പഹല്‍ഗാമില്‍ നിരപരാധികളായ പൗരന്മാര്‍ക്ക് നേരെ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ നേരിടാനുള്ള കൂട്ടായ ദൃഢനിശ്ചയത്തിന്റെയും ഇച്ഛാശക്തിയുടെയും ശക്തമായ പ്രകടനമായിരിക്കും ഇതെന്ന് ഖര്‍ഗെ കത്തില്‍ വ്യക്തമാക്കുന്നു. ഇതനുസരിച്ച് സെഷന്‍ വിളിച്ചു ചേര്‍ക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും കത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ് ഭീകരര്‍ പാക് പൗരന്മാരാണെന്ന് സ്ഥിരീകരിച്ചു. ഹാഷിം മൂസയെ ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞു.  ഭീകരര്‍ നുഴഞ്ഞു കയറിയത് ഒന്നര വര്‍ഷം മുന്‍പാണെന്ന് വിവരം ലഭിച്ചു. സാമ്പ- കത്വ മേഖലയില്‍ അതിര്‍ത്തി വേലി മുറിച്ചാണ് ഭീകരര്‍ നുഴഞ്ഞു കയറിയെന്നാണ് സൂചന.അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. കുപ്വാര-ബാരാമുള്ള മേഖലകളില്‍ വെടിവെപ്പുണ്ടായി. സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് കശ്മീരിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ പകുതിയിലേറെ അടച്ചു. 



Share:

Search

Recent News
Popular News
Top Trending


Leave a Comment