by webdesk3 on | 28-04-2025 03:45:18
തന്റെ വീടിന്റെ മുന്നില്‍ പൊട്ടിത്തെറി ഉണ്ടായ സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. തന്റെ വീടിനു മുന്നിലുണ്ടായ പൊട്ടിത്തെറി ആസൂത്രിതമാണെന്നും പൊട്ടിയത് പടക്കമാക്കി മാറ്റാന്‍ പോലീസ് ഗൂഢാലോചന നടത്തി എന്നുമാണ് ശോഭാസുരേന്ദ്രന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ശോഭാ സുരേന്ദ്രന്റെ വീട്ടിനുമുന്നില്‍ പൊട്ടിത്തെറി ഉണ്ടായതോടെ ഫോറന്‍സിക് സംഘം അടക്കം എത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഈ പരിശോധനയില്‍ ഗുണ്ട് പൊട്ടിത്തെറിച്ച് കൊണ്ടാണെന്ന് ഇവര്‍ സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെയാണ് ശോഭാ സുരേന്ദ്രന്‍ ഇപ്പോള്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. രണ്ടുപേര്‍ ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ശോഭാസുരേന്ദ്രന്‍ പങ്കുവെച്ചിട്ടുണ്ട്.
ഇന്നലെ ശോഭാസുരേന്ദ്രന്റെ വീടിന്റെ എതിര്‍വശത്തെ വീടിനു മുന്നിലാണ് പൊട്ടിത്തെറി ഉണ്ടായത്. ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ ഉണ്ടായപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. അതിനാല്‍ തന്നെ ഉദ്ദേശിച്ചുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പൊട്ടിത്തെറി നടത്തിയത് എന്ന് ശോഭാസുരേന്ദ്രന്‍ ഇന്നലെ തന്നെ ആരോപിച്ചിരുന്നു.