News Kerala

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി

Axenews | റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി

by webdesk2 on | 28-04-2025 01:56:44

Share: Share on WhatsApp Visits: 5


റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി

കൊച്ചി: റാപ്പര്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി) ഫ്‌ളാറ്റില്‍ നിന്നും കഞ്ചാവ് കണ്ടെത്തി.  അഞ്ച് ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിലാണ് പൊലീസ് പരിശോധന നടന്നത്. വേടന്‍ അടക്കം ഒമ്പത് പേരാണ് ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നത്.

ഫ്‌ളാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡാന്‍സഫ് സംഘം എത്തിയത്. കഴിഞ്ഞദിവസം ഫ്‌ളാറ്റില്‍ ബാച്ചിലര്‍ പാര്‍ട്ടി നടന്നിരുന്നു. ഇതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. സംഭവസമയത്ത് വേടന്‍ വീട്ടിലുണ്ടായിരുന്നോയെന്നതില്‍ വ്യക്തതയില്ല. വേടന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തൃപ്പൂണിത്തുറ പൊലീസ് തുടര്‍നടപടിയെടുക്കും. വേടന്‍ ലഹരി ഉപയോഗിച്ചോ എന്നറിയാന്‍ മെഡിക്കല്‍ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.



Share:

Search

Recent News
Popular News
Top Trending


Leave a Comment