by webdesk3 on | 28-04-2025 12:45:23 Last Updated by webdesk3
ലഹരി ഉപയോഗിത്തിനിടെ സംവിധായകര്‍ അറസ്റ്റിലായ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റ് ലഹരി ഉപയോഗത്തിന്റെ കേന്ദ്രമെന്ന് എക്‌സൈസ്. ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും കഴിഞ്ഞ ദിവസമായിരുന്നു മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ ലഹരി ഉപയോഗത്തിനിടെ പിടിയിലായത്.
ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റേതാണ് ഈ ഫ്‌ളാറ്റ്. ഈ ഫ്‌ളാറ്റില്‍ സിനിമ പ്രവര്‍ത്തകര്‍ നിത്യസന്ദര്‍ശകരാണെന്നും ഫ്‌ളാറ്റ് ഉപയോഗിക്കാന്‍ കോമണ്‍ കീയാണ് ഉപയോഗിക്കാറെന്നും മൊഴിയില്‍ വ്യക്തമായിട്ടുണ്ട്
ഫ്‌ളാറ്റ് ഉടമ സമീര്‍ താഹിറിനെ ചോദ്യം ചെയ്യാനുള്ള നോട്ടീസ് ഉടന്‍ നല്‍കുമെന്നും എക്‌സൈസ് അറിയിച്ചിട്ടുണ്ട്. ഇതിനുപുറമേ കഞ്ചാവ് എത്തിച്ച ഇടനിലക്കാരനായുള്ള തിരച്ചിലും എക്‌സൈസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അറസ്റ്റിലാകുമ്പോള്‍ 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവായിരുന്ന ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു എക്‌സൈസ് സംഘം ഫ്‌ളാറ്റില്‍ പരിശോധന. തുടര്‍ന്ന് ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുയും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയുമായിരുന്നു.
ഇതിന് മുന്‍പും പലതവണയായി ഫ്‌ളാറ്റില്‍ ലഹരി ഉപയോഗത്തിനായി ഈ സംവിധായകര്‍ എത്തിയിട്ടുണ്ട് എന്നാണ് എക്‌സൈസ് പറയുന്നത്.