by webdesk3 on | 28-04-2025 12:06:51 Last Updated by webdesk2
മലപ്പുറത്ത് തെരുവ് നായയുടെ കടിയേറ്റ 5 വയസ്സുകാരിക്ക് പ്രതിരോധ വാക്‌സിന്‍ എടുത്തതിനുശേഷം പേവിഷബാധ. മലപ്പുറം പെരുവള്ളൂര്‍ കാക്കത്തടം സ്വദേശിയുടെ മകള്‍ക്കായിരുന്നു നായയുടെ കടിയേറ്റത്. തുടര്‍ന്ന് ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രതിരോധ വാക്‌സിന്‍ എടുക്കുകയും ചെയ്തിരുന്നു.
നിലവില്‍ കുട്ടി ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ചികിത്സയില്‍ കഴിയുകയാണ്. മാര്‍ച്ച് 29നായിരുന്നു കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റത്. കുട്ടിയുടെ തലയ്ക്ക് കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് ആകെ 7 പേര്‍ക്കായിരുന്നു നായയുടെ കടിയേറ്റത്.
മിഠായി വാങ്ങാനായി കടയിലേക്ക് പോയപ്പോഴായിരുന്നു കുട്ടി തെരുവ് നായയുടെ ആക്രമത്തിന് ഇരയായത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു പ്രതിരോധ വാക്‌സിനടുത്തത്. അതേസമയം തലയ്ക്ക് കടിയേറ്റാല്‍ വാക്‌സിന്‍ എടുത്താലും പേവിഷബാധ ഉണ്ടാകും എന്നാണ് ഡോക്ടര്‍മാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട പ്രതികരിക്കുവെ പറയുന്നത്.