by webdesk3 on | 28-04-2025 11:52:33 Last Updated by webdesk3
കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട സിപിഎം സംസ്ഥാന കേന്ദ്ര നേതൃത്വത്തിനുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതായി പുറത്തുവരുന്ന വിവരം. ഒരു വിഭാഗം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പി കെ ശ്രീമതി പങ്കെടുക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ പങ്കെടുപ്പിക്കാമെന്ന് നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിക്കുന്നത്.
എന്നാല്‍ മഹിളാ അസോസിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വരുന്ന യോഗങ്ങളില്‍ മാത്രം പി കെ ശ്രീമതി പങ്കെടുപ്പിക്കാമെന്ന് നിലപാടാണ് സംസ്ഥാന നേതൃത്വ സ്വീകരിക്കുന്നത്.
ഈ മാസം 19ന് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാന്‍ പികെ ശ്രീമതിയെ പിണറായി വിജയന്‍ വിലക്കി എന്നതായിരുന്നു പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ ഇത് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണ് എന്നാണ് എം ബി ഗോവിന്ദ് പിന്നീട് വ്യക്തമാക്കിയത്. പുറത്തുവന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പികെ ശ്രീമതിയും പറഞ്ഞിരുന്നു. തന്നെ ആരും വിലക്കിയിട്ടില്ല എന്നാണ് അവര്‍ പറഞ്ഞത്.
എന്നാല്‍ ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ക്കിയില്‍ അഭിപ്രായ ഭിന്നത ഉള്ളതായി തന്നെയാണ് പുറത്തുവരുന്ന വിവരം. ഇതിനുപുറമേ കേന്ദ്ര കമ്മിറ്റിയില്‍ തുടരാന്‍ ശ്രീമതിക്ക് പ്രായത്തില്‍ ഇളവ് നല്‍കിയതിന് സംസ്ഥാന നേതൃത്വത്തിന് താല്പര്യമില്ലായിരുന്നു എന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.