by webdesk3 on | 27-04-2025 03:50:40
തനിക്കെതിരെ പലരും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ശക്തമായ ആരോപണം ഉന്നയിച്ച് നടി പ്രയാഗ മാര്‍ട്ടിന്‍. തനിക്ക് ഒരിക്കലും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ കണ്ടുനില്‍ക്കാന്‍ സാധിക്കില്ല. അതിനാല്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് താന്‍ തീരുമാനിച്ചിരിക്കുന്നത് എന്നും പ്രയാഗ അറിയിച്ചു.
സത്യസന്ധമല്ലാത്ത വാര്‍ത്തകളുടെ പേരില്‍ നിര്‍ഭാഗ്യവശാല്‍ പല മാധ്യമങ്ങളും എന്റെ പേര് ബന്ധിപ്പിക്കുകയാണ്. ഇത്തരം ആരോപണങ്ങള്‍ അശ്രദ്ധമായോ അറിവോടെയോ നിയന്ത്രണമില്ലാതെ പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ ഞാന്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ അസത്യവും വ്യാജവുമായ വിവരങ്ങള്‍ ഉത്തരവാദിത്വമില്ലാതെ പ്രചരിപ്പിക്കാന്‍ അനുവദിക്കുമ്പോള്‍ അത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് മാധ്യമങ്ങളുടെ വിശ്വാസ്യത തന്നെ ബാധിക്കുന്ന കാര്യമാണ്
എന്റെ ജീവിതത്തില്‍ മാന്യത, ഉത്തരവാദിത്വം, സത്യസന്ധത എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് ഞാന്‍. അതിന് പ്രാധാന്യം നല്‍കിക്കൊണ്ട് മാത്രമേ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അതിനാല്‍ ഇത്തരം ഒരു സാഹചര്യത്തില്‍ കൂടുതല്‍ വിവേകം, ഉത്തരവാദിത്വം, സഹാനുഭൂതി എന്നിവയോട് കൂടി ഇത്തരം വിഷയങ്ങളെ സമീപിക്കണമെന്ന് ഞാന്‍ സമൂഹത്തോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. എന്നെ പിന്തുണയ്ക്കുന്ന പൊതുജനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും പ്രയാഗ കുറിച്ചു.