by webdesk3 on | 27-04-2025 03:24:46 Last Updated by webdesk2
അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സ്വര്‍ണഗദ്ദ ഉന്നതിയിലെ കാളിന് എന്നയാള്‍ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റിരിക്കുന്നത്.
കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ കാട്ടാനയുടെ മുന്നില്‍ പെടുകയും കാട്ടാന ആക്രമിക്കുകയും ആയിരുന്നു. കാളിയെ പരിക്കുകളോടെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വനം വകുപ്പായിരുന്നു കാളിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. കാളിയുടെ കാലിനാണ് പരിക്കേറ്റത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ കാട്ടാനയുടെ ആക്രമണം പതിവാവുകയാണ്. ഈ വര്‍ഷം മാത്രം നിരവധി പേര്‍ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ജീവന്‍ നഷ്ടമാവുകയും ചെയ്തത്.