by webdesk3 on | 27-04-2025 01:15:28 Last Updated by webdesk3
കഞ്ചാവ് കേസില്‍ സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്ഫഫ് ഹംസയും പിടിലായ സംഭവത്തില്‍ സംവിധായകന്‍ സമീര്‍ താഹിറിനേയും എക്‌സൈസ് ചോദ്യം ചെയ്യും. ഇവരെ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നുമാണ് പിടിയിലായത്. അതിനാലാണ് സമീര്‍ താഹിറിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
ചോദ്യം ചെയ്യുന്നതിനായി സമീര്‍ താഹിറിനെ ഉടന്‍ വിളിപ്പിക്കുമെന്ന് എക്‌സൈസ് അറിയിച്ചു. പിടിയിലായവര്‍ക്ക് ലഹരി ഉപയോഗിക്കാന്‍ ഫ്‌ളാറ്റ് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് നിലവിലുള്ള ചോദ്യം ചെയ്യല്‍. സമീര്‍ താഹിര്‍ ഇവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സഹായം ചെയ്തു നല്‍കിയിട്ടുണ്ട് എന്ന കാര്യം അന്വേഷിക്കും.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംവിധായകരായ ഖാലിദ് റഹ്‌മാന്‍ അഷ്‌റഫ് ഹംസ എന്നിവരെ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം ഫ്‌ളാറ്റില്‍ എത്തുകയും പരിശോധന നടത്തുകയുകയായിരുന്നു. കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത് എന്നാണ് എക്‌സൈസ് അറിയിച്ചിരിക്കുന്നത്.