by webdesk3 on | 27-04-2025 12:32:50
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മന്‍ കി ബാത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമിച്ചവര്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കൂടാതെ ഭീകരാക്രമണം ആഴത്തിലുള്ള ദുഃഖം ഉണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.
പഹല്‍ഗാമിലെ ഭീകരാക്രമണം പാകിസ്താന്റെ ഭീരുത്വമാണ് കാണിക്കുന്നത്. എല്ലാ ഇന്ത്യക്കാരുടെ ഉള്ളിലും ആക്രമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് ഒരു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ അതിനെ ഒറ്റക്കെട്ടായി നിന്ന് നേരിടും. ഭീകരാക്രമണത്തിനുശേഷം നാമത് കണ്ടതാണ്. എല്ലാവരും ഒറ്റക്കെട്ടായി ആക്രമത്തെ അപലപിച്ചു കൊണ്ടാണ് സംസാരിച്ചത്. ലോകരാജ്യങ്ങള്‍ ഭീകരാക്രമത്തെ അപലപിച്ച് ഇന്ത്യക്ക് പിന്തുണ അറിയിച്ചിരുന്നു. ഭീകരവാദത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഇന്ത്യക്കൊപ്പം ലോക രാഷ്ട്രങ്ങള്‍ എല്ലാവരും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.