by webdesk2 on | 27-04-2025 09:55:01 Last Updated by webdesk3
കൊച്ചി: സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും സസ്പെന്‍ഡ് ചെയ്ത് ഡയറക്ടേഴ്സ് യൂണിയന്‍. ഫെഫ്കയുടെ നിര്‍ദേശം പ്രകാരമാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്. കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തിലാണ് നടപടി.
ഫെഫ്കയുടെ നടപടിക്ക് നിര്‍മാതാക്കളുടെ സംഘടന പിന്തുണയും അറിയിച്ചിട്ടുണ്ട്. ലഹരിക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ച്ച ഇല്ലെന്നും വലിപ്പ - ചെറുപ്പം നോക്കാതെ നടപടിയുണ്ടാകുമെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ന് (ഞായര്‍) പുലര്‍ച്ചെ രണ്ട് മണിയോടെ അറസ്റ്റിലായ സംവിധായകര്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഫെഫ്കയുടെ നടപടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൂര്‍വ ഗ്രാന്റ് ബെയില്‍ പരിശോധന നടത്തിയതെന്ന് എക്സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ ടി എം മജു പറഞ്ഞു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശം നിന്ന് പിടികൂടിയത്. ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് സ്പെഷല്‍ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളും അറസ്റ്റിലായിരുന്നു.