News India

പഹല്‍ഗാം ആക്രമത്തില്‍ പങ്കില്ല, നിഷ്പക്ഷ അന്വേഷണത്തോട് സഹകരിക്കും: പാക്കിസ്ഥാന്‍

Axenews | പഹല്‍ഗാം ആക്രമത്തില്‍ പങ്കില്ല, നിഷ്പക്ഷ അന്വേഷണത്തോട് സഹകരിക്കും: പാക്കിസ്ഥാന്‍

by webdesk2 on | 26-04-2025 02:19:45

Share: Share on WhatsApp Visits: 6


പഹല്‍ഗാം ആക്രമത്തില്‍ പങ്കില്ല, നിഷ്പക്ഷ അന്വേഷണത്തോട് സഹകരിക്കും: പാക്കിസ്ഥാന്‍

പഹല്‍ഗാം ആക്രമണത്തില്‍ പങ്കില്ലെന്നും അന്വേഷത്തിന് സമ്മതമാണെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു.പഹല്‍ഗാം ആക്രമണം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ വീഴ്ച കൊണ്ട് ഉണ്ടായതാണെന്നും പാക്കിസ്ഥാന് പങ്കില്ലെന്നും പാക് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പാക്കിസ്ഥാന്‍ ആര്‍മി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

സുതാര്യവും നിഷ്പക്ഷവുമായി അന്വേഷണം നടക്കണമെന്നാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്. നേരത്തെ അന്താരാഷ്ട്ര നിരീക്ഷണത്തിലുള്ള അന്വേഷണം നടക്കട്ടെയെന്ന് പാക് പ്രതിരോധമന്ത്രിയും പറഞ്ഞിരുന്നു. നയതന്ത്ര യുദ്ധത്തില്‍ മുടന്തുമ്പോഴും ലോക രാജ്യങ്ങള്‍ ഒറ്റപ്പെടുത്തുമ്പോഴും പാക്കിസ്ഥാന്‍ നേതാക്കള്‍ പ്രകോപനം നിര്‍ത്തുന്നില്ല. സിന്ധു നദീ ജലം തടയാനുള്ള ഇന്ത്യന്‍ തീരുമാനത്തിനെതിരെ യുദ്ധം നടത്തുമെന്നാണ് ബിലാവല്‍ ബൂട്ടോ ഭീഷണി മുഴക്കുന്നത്. സിന്ധു നദീ ജലം പാക്കിസ്ഥാന്റേത് ആണെന്നും വെള്ളം തടഞ്ഞാല്‍ പകരം ചോരപ്പുഴ ഒഴുക്കുമെന്നുമാണ് ഭീഷണി.

അതേസമയം ദൗത്യത്ത് സജ്ജമെന്ന് ഇന്ത്യന്‍ നാവികസേന. എക്സിലൂടെയാണ് പ്രതികരണം. പടക്കപ്പലുകളുടെ ഫോട്ടോയും ഇന്ത്യന്‍ നാവികസേന പങ്കുവച്ചു. ദൗത്യത്തിന് തയ്യാര്‍; എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും എങ്ങനെയായാലും- ഇന്ത്യന്‍ നാവികസേന എക്സില്‍ കുറിച്ചു. എവിടെയും എപ്പോഴും, ഐക്യമാണ് ശക്തിയെന്നും അവര്‍ കുറിക്കുന്നു.



Share:

Search

Recent News
Popular News
Top Trending


Leave a Comment