News Kerala

കേരളത്തില്‍ ഉള്ളത് 104 പാക്കിസ്ഥാന്‍കാര്‍; വിവരം ശേഖരിച്ച് പൊലീസ്

Axenews | കേരളത്തില്‍ ഉള്ളത് 104 പാക്കിസ്ഥാന്‍കാര്‍; വിവരം ശേഖരിച്ച് പൊലീസ്

by webdesk2 on | 26-04-2025 01:17:05 Last Updated by webdesk2

Share: Share on WhatsApp Visits: 6


കേരളത്തില്‍ ഉള്ളത് 104 പാക്കിസ്ഥാന്‍കാര്‍; വിവരം ശേഖരിച്ച് പൊലീസ്

കേരളത്തിലുളള പാക്കിസ്ഥാന്‍കാാരുടെ വിവരം ശേഖരിച്ചു കേരള പൊലീസ്. കേരളത്തില്‍ ഉള്ളത് 104 പാക്കിസ്ഥാന്‍കാര്‍. 8 താല്‍ക്കാലിക വീസക്കാര്‍ മടങ്ങി. താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദസഞ്ചാരത്തിനും ചികിത്സയ്ക്കുമായെത്തിയ പാക്കിസ്ഥാന്‍കാര്‍ ചൊവ്വാഴ്ചയ്ക്കു മുന്‍പ് രാജ്യംവിടണമെന്നാണ് നിര്‍ദേശം. ഇത്തരത്തില്‍ 59 പേരാണുള്ളത്. 

പൊലീസ് കണക്കനുസരിച്ച് കേരളത്തില്‍ 104 പാകിസ്താന്‍ പൗരരാണുള്ളത്. 45 പേര്‍ ദീര്‍ഘകാല വിസയിലും 55 പേര്‍ സന്ദര്‍ശക വിസയിലും മൂന്നുപേര്‍ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാള്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാല്‍ ജയിലിലുമാണ്. മെഡിക്കല്‍ വിസയിലെത്തിയവര്‍ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവര്‍ 27-നുമുള്ളില്‍ രാജ്യംവിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു.

അതേസമയം സ്ഥിരം വിസയുമായി കഴിയുന്നവര്‍ക്ക് മടങ്ങേണ്ടതില്ല. എങ്കിലും കുട്ടികളടക്കം വിസാ കാലാവധി കഴിഞ്ഞവരുടെ കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. പൊലീസ് തുടര്‍ നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം തേടി.


Share:

Search

Recent News
Popular News
Top Trending


Leave a Comment