by webdesk3 on | 26-04-2025 01:11:04 Last Updated by webdesk3
ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീട്ടിന് സമീപത്തുണ്ടായ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഒരു ബോംബ് ആക്രമണശ്രമം കൊണ്ട് ഭയന്ന് പിന്മാറുന്നവരല്ല ശോഭാ സുരേന്ദ്രനും ബിജെപിയും എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇത്തരത്തില്‍ ഒരു സംഭവത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസുകാരായാലും സിപിഎമ്മുകാരായാലും കുറ്റവാളികളെ വേഗത്തില്‍ അന്വേഷിച്ച് കണ്ടുപിടിക്കണമെന്ന് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയോട് താന്‍ ആവശ്യപ്പെടുന്നതായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
ഇത്തരത്തില്‍ ഒരു സംഭവത്തെ ബിജെപി ശക്തമായ അപലപിക്കുന്നു. സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ ആഭ്യന്തരമന്ത്രിക്ക് കഴിയുന്നില്ലെങ്കില്‍ കേരളത്തില്‍ ഒരു മുഴുവന്‍ സമയ ആഭ്യന്തര മന്ത്രിയെ നിയമിക്കണം. സുരക്ഷിതമായി ജീവിക്കാനുള്ള അവകാശം എല്ലാ മലയാളികള്‍ക്കും ഉണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇന്നലെ രാത്രിയായിരുന്നു ശോഭാ സുരേന്ദ്രന്റെ വീട്ടിന്റെ മുന്നില്‍ പൊട്ടിത്തെറിയുണ്ടായത്. തൃശ്ശൂരിലെ അയ്യന്തോളിലെ വീട്ടിന് മുന്നിലാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ഈ സമയത്ത് ശോഭാ അടക്കമുള്ളവര്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഇത്തരത്തില്‍ ഒരു ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തന്നെ ലക്ഷ്യമാക്കിയുള്ള നീക്കമാണ് എന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രതികരിക്കവെ ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്.