News India

ആദിലിന് വീടുമായി ബന്ധമില്ല;ഭീകരാക്രമണത്തില്‍ പങ്കുണ്ടെങ്കില്‍ ശിക്ഷ നല്‍കണമെന്ന് മാതാവ്

Axenews | ആദിലിന് വീടുമായി ബന്ധമില്ല;ഭീകരാക്രമണത്തില്‍ പങ്കുണ്ടെങ്കില്‍ ശിക്ഷ നല്‍കണമെന്ന് മാതാവ്

by webdesk3 on | 25-04-2025 04:53:35 Last Updated by webdesk3

Share: Share on WhatsApp Visits: 39


ആദിലിന് വീടുമായി ബന്ധമില്ല;ഭീകരാക്രമണത്തില്‍  പങ്കുണ്ടെങ്കില്‍ ശിക്ഷ നല്‍കണമെന്ന് മാതാവ്



പഹല്‍ഗാം ഭീകരാക്രണക്കേസിലെ പ്രതിയായ ആദില്‍ ഹുസൈന്‍ തോക്കറിന് വീടുമായി ബന്ധമില്ലെന്ന് മാതാവ്. 2018 ലാണ് ആദില്‍ വീട്ടില്‍ നിന്നും പോയത്. അതിനുശേഷം വീടുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ല എന്നാണ് മാതാവ് പറയുന്നത്. പരീക്ഷയെഴുതാന്‍ എന്ന് പറഞ്ഞാല്‍ അന്ന് വീട്ടില്‍ നിന്നും പോയത് പിന്നീട് മകനുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല.

ആദില്‍ പാകിസ്താനിലേക്ക് പോയോ അതോ ഭീകരവാദികളുമായി ബന്ധമുണ്ടോ എന്ന കാര്യങ്ങള്‍ ഒന്നും താങ്കള്‍ക്ക് അറിയില്ല.  ഭീകരാക്രമണത്തില്‍ ആദിലിന് പങ്കുണ്ടെങ്കില്‍ ശിക്ഷ നല്‍കണമെന്ന് മാതാവ് പറയുന്നു.

ഇതിന് സമാനമായി തന്നെയാണ് മറ്റൊരു പ്രതിയായ ആസിഫിന്റെ വീട്ടുകാരും പ്രതികരിക്കുന്നത്. മൂന്ന് വര്‍ഷമായി ആസിഫ് വീട്ടില്‍ വരാറില്ല എന്നാണ് സഹോദരി പറയുന്നത്. ആസിഫിനും ഭീകരാക്രമണത്തില്‍ പങ്കുണ്ടെങ്കില്‍ ശിക്ഷിക്കണമെന്നാണ് വീട്ടുകാരും പറയുന്നത്

ആസിഫിന്റെയും ആദിലിന്റേയും  വീടുകള്‍ ഇതിനകം തന്നെ പ്രാദേശിക ഭരണകൂടം തകര്‍ത്തിട്ടുണ്ട്. സുരക്ഷാസേനയും പ്രാദേശിക ഭരണവും കൂടിയും ചേര്‍ന്ന് സ്‌ഫോടനത്തിലൂടെയാണ് വീട് തകര്‍ത്തിരിക്കുന്നത്


Share:

Search

Recent News
Popular News
Top Trending


Leave a Comment