by webdesk3 on | 25-04-2025 04:31:37 Last Updated by webdesk2
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള പാക്കിസ്ഥാന്‍ പൗരന്മാരെ എത്രയും പെട്ടെന്ന് തിരിച്ചയക്കണമെന്ന് നിര്‍ദ്ദേശവുമായി ആഭ്യന്തരമന്ത്രാലയം. പാക്ക് പൗരന്മാരെ സംസ്ഥാനത്തുനിന്നും തിരിച്ചയക്കണമെന്ന് മുഖ്യമന്ത്രിമാര്‍ക്ക് അടിയന്തര നിര്‍ദ്ദേശമാണ് അമിത് ഷാ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. പൗരന്മാരെ തിരിച്ചയക്കാനുള്ള നടപടി ഉടനടി സ്വീകരിക്കണം എന്നും അദ്ദേഹം അറിയിച്ചു.
പാകിസ്ഥാനികള്‍ ഇന്ത്യ വിടണം എന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെ പല പൗരന്മാരും ഇതിനകം തന്നെ പാലായനം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. പഞ്ചാബ്, ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലെ താമസിക്കുന്നവരെ തിരികെ അയക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
പഞ്ചാബില്‍ താമസിക്കുന്ന പാകിസ്ഥാനികള്‍ വാഗ- അട്ടാരി അതിര്‍ത്തിയിലേക്ക് ഇതിനകം എത്തി തുടങ്ങിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന പാക്കിസ്ഥാന്‍ പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി ഇന്നലെ യോഗി ആദിത്യ നാഥിന്റെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു.
പഹല്‍ഗാംഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ കൈകൊണ്ട് പ്രധാന നടപടികളില്‍ ഒന്നായിരുന്നു പാകിസ്ഥാന്‍ പൗരന്മാരെ തിരിച്ചയക്കുക എന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും പാലായനം ചെയ്യണമെന്നാണ് ഇന്ത്യ ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.