by webdesk3 on | 25-04-2025 04:19:44 Last Updated by webdesk3
സവര്‍ക്കറിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സവര്‍ക്കര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ രാഹുലിനെതിരായ യുപി കോടതി വാറന്റ് സുപ്രീംകോടതി സ്റ്റേ ചെയ്തുവെങ്കിലും ഈ വിഷയത്തില്‍ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്.
സവര്‍ക്കറെ ആരാധിക്കുന്ന മഹാരാഷ്ട്രയില്‍ പോയി എന്തിനാണ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത് എന്നാണ് പ്രധാനമായി രാഹുല്‍ ഗാന്ധിയോട് കോടതി ചോദിച്ചത്. കൂടാതെ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കരുത് എന്നും രാഹുലിനോട് കോടതി പറഞ്ഞു.
ചരിത്രം അറിയില്ലെങ്കില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തരുത്. നിങ്ങളുടെ മുത്തശ്ശി ഇന്ദിരാഗാന്ധിയെ കണ്ട് പഠിക്കണം എന്നും രാഹുല്‍ഗാന്ധിയോട് കോടതി പറഞ്ഞു. സ്വാതന്ത്രസമര സേനാനികള്‍ക്കെതിരെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ സ്വമേധയാ നടപടിയെടുക്കുമെന്നും സുപ്രീംകോടതി രാഹുലിനെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകനാണെന്ന് രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയോട് ജസ്റ്റിസ് ദത്ത എതിര്‍പ്പ് രേഖപ്പെടുത്തി.