by webdesk2 on | 25-04-2025 02:45:41
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന് വിട നല്‍കി നാട്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഹൈബി ഈഡന്‍ എംഎല്‍എ, കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം ഒട്ടേറെ നേതാക്കളും ജനപ്രതിനിധികളും അന്തിമാദരം അര്‍പ്പിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇടപ്പള്ളി ശ്മശാനത്തിലായിരുന്നു സംസ്‌കാരം.
കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ , ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള എന്നിവര്‍ ഒരുമിച്ചെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും അന്തിമോപചാരം അര്‍പ്പിക്കാനെത്തി. രാജ്യം ഒറ്റക്കെട്ടായി ഭീകരതയ്‌ക്കെതിരെ നിലകൊള്ളേണ്ട സമയം എന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എറണാകുളം എംപി ഹൈബി ഈഡന്‍ അടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
വീട്ടില്‍ നടന്ന പൊതുദര്‍ശനം, കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായി ക്രമീകരിച്ചിരുന്നു. തുടര്‍ന്ന് വിലാപയാത്രയായി ഇടപ്പള്ളിയിലെ സ്മശാനത്തിലേക്ക്. അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ഒടുവില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.