News India

രാജ്യത്തോടുള്ള എന്റെ സ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നതില്‍ വേദനയുണ്ട്: നീരജ് ചോപ്ര

Axenews | രാജ്യത്തോടുള്ള എന്റെ സ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നതില്‍ വേദനയുണ്ട്: നീരജ് ചോപ്ര

by webdesk2 on | 25-04-2025 12:33:39

Share: Share on WhatsApp Visits: 4


രാജ്യത്തോടുള്ള എന്റെ സ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നതില്‍ വേദനയുണ്ട്: നീരജ് ചോപ്ര

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നീരജ് ചോപ്ര. പാകിസ്ഥാന്‍ ജാവലിന്‍ ത്രോ താരം അര്‍ഷാദ് നദീമിനെ ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന നീരജ് ചോപ്ര ക്ലാസിക് ഇവന്റിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ താരം വൈകാരികമായി പ്രതികരിച്ചു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മുമ്പാണ് ക്ഷണം അയച്ചതെന്നും ഇതിന് രാഷ്ട്രീയപരമായ ലക്ഷ്യങ്ങളില്ലെന്നും നീരജ് വ്യക്തമാക്കി.

ഓണ്‍ലൈനില്‍ തനിക്കും കുടുംബാംഗങ്ങള്‍ക്കും നേരെ നടക്കുന്ന വെറുപ്പും അധിക്ഷേപവും വേദനിപ്പിക്കുന്നുവെന്ന് നീരജ് പറഞ്ഞു. എന്റെ കുടുംബത്തെ പോലും അവര്‍ വെറുതെ വിട്ടില്ല. ഒരു കായികതാരത്തില്‍ നിന്ന് മറ്റൊരു കായികതാരത്തിലേക്കുള്ള സൗഹൃദപരമായ ക്ഷണമായിരുന്നു അതെന്നും, ലോകോത്തര അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് ഇന്ത്യയെ ആതിഥേയരാക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും നീരജ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തിനായാണ് ഞാന്‍ ഇതുവരെ പ്രവര്‍ത്തിച്ചത് എന്നും തന്റെ രാജ്യത്തോടുള്ള സ്‌നേഹവും ആത്മാര്‍ത്ഥയും ചോദ്യം ചെയ്യപ്പെടുന്നതില്‍ വേദന ഉണ്ടെന്നും താരം പറഞ്ഞു. എന്റെ രാജ്യത്തോടുള്ള സ്‌നേഹവും അതിനെ സംരക്ഷിക്കുന്നവരുടെ ത്യാഗത്തോടുള്ള ആദരവും എപ്പോഴും മാറ്റമില്ലാത്തതായിരിക്കും എന്ന് പറഞ്ഞാണ് നീരജ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

അതേസമയം മേയ് 24ന് ബെംഗളൂരുവില്‍ നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ത്രോ മത്സരത്തില്‍ ഒളിംപിക്‌സ് ചാംപ്യന്‍ പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം പങ്കെടുക്കില്ല. അര്‍ഷാദിനെ നീരജ് ക്ഷണിച്ചിരുന്നെങ്കിലും ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ് മുന്നൊരുക്കങ്ങളുടെ ഭാഗമായി അര്‍ഷാദ് മത്സരത്തില്‍നിന്നു പിന്‍മാറുകയായിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment