by webdesk3 on | 25-04-2025 12:26:32 Last Updated by webdesk3
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരെ പ്രകീര്‍ത്തിച്ച് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ധര്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ സ്വാതന്ത്ര്യ പോരാളികള്‍ എന്നാണ് ധര്‍ പറഞ്ഞത്. ഇഷാഖ് ധറിന്റെ പരാമര്‍ശത്തിന് എതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.
ഇസ്ലാമാബാദില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ധര്‍ വിവാദ പരാമര്‍ശം നടത്തിയത്. ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയവര്‍ സ്വാതന്ത്ര്യ സമര സേനാനികളായിക്കാം എന്നായിരുന്നു പരാമര്‍ശം.
എന്നാല്‍ നേരത്തെ ഇയാള്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്നായിരുന്നു പറഞ്ഞത്. ഇന്ത്യയുടെ പക്കല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ കാണിക്കാനും പറഞ്ഞിരുന്നു.
അതേസമയം പാക്കിസ്ഥാനെതിരെയുള്ള നടപടിള്‍ ശക്തമാക്കാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. സിന്ധു നദീജല കരാര്‍ അടക്കം ഇന്ത്യ മരവിപ്പിച്ചിരിക്കുകയാണ്.