by webdesk2 on | 25-04-2025 12:20:01 Last Updated by webdesk2
ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ അല്‍താഫ് ലല്ലിഏറ്റമുട്ടലിലൂടെ വധിച്ച് സുരക്ഷാ സേന. അതെസമയം പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് പിന്നാലെ പാക്കിസ്ഥാനെതിരെ കൂടുതല്‍ നടപടികളിലേക്ക് കടക്കുകയാണ് ഇന്ത്യ. പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കിയേക്കും. പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരും.
പഹല്‍ഗാമിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലുള്ള പാക് പൗരന്മാര്‍ക്ക് തിരികെ മടങ്ങാന്‍ നിര്‍ദേശം കൈമാറി. പാക് പൗരന്മാര്‍ മടങ്ങണമെന്ന കേന്ദ്രനിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. കേരളത്തിലുള്ള 102 പാക്കിസ്താന്‍ സ്വദേശികളും ഈ മാസം 29നുള്ളില്‍ മടങ്ങണം. ചികിത്സ തേടി കേരളത്തിലെത്തിയ പാക് സ്വദേശികള്‍ക്ക് ഉള്‍പ്പെടെ നിര്‍ദേശം കൈമാറി. വിദ്യാര്‍ത്ഥി വീസയും മെഡിക്കല്‍ വിസയും റദ്ദാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പാക് പൗരന്മാര്‍ ഉള്ളത്. 71 പേരാണ് നിലവയില്‍ ജില്ലയിലുള്ളത്.
ഇതിനിടെ പഹല്‍ഗാം ഭീകരാക്രമണ ആസൂത്രണത്തില്‍ ഹമാസും ഉണ്ടെന്ന് വിവരവും പുറത്തുവരുന്നു. ആക്രമണത്തിന് മുന്‍പ് ഹമാസ് പാക് അധിനിവേശ കശ്മീരില്‍ രണ്ട് മാസം മുന്‍പ് യോഗം ചേര്‍ന്നതായാണ് സൂചന. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.