by webdesk3 on | 25-04-2025 12:05:15 Last Updated by webdesk2
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരായ നടപടികള്‍ കടുപ്പിച്ച് ഇന്ത്യ. ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ത്തലാക്കിയേക്കും എന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. കരസേന മേധാവിയായിരിക്കും ഇക്കാര്യങ്ങള്‍ വിലയിരുത്തുക. 2021 മുതല്‍ ഇന്ത്യയും പാക്കിസ്ഥാനുമുള്ള കരാര്‍ റദ്ദാക്കാനാണ് തീരുമാനം എന്നാണ് സൂചന.
കൂടാതെ കശ്മീര്‍ അതിര്‍ത്തിയില്‍ പാക്ക് വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. വെടിവെപ്പിന് ശക്തമായി തന്നെയാണ് ഇന്ത്യന്‍ സൈന്യവും നേരിടുന്നത്.
കൂടാതെ ബന്ദിപ്പൂര ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡറെ ഇന്ത്യ വധിച്ചു എന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്. അല്‍ത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
കൂടാതെ പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കാശ്മീരി സ്വദേശികളായ രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തിട്ടുണ്ട്. ആസിഫ് ഷെയ്ക്, അദില്‍ തോക്കര്‍ എന്നിവരുടെ വീടുകളാണ് കശ്മീര്‍ പ്രാദേശിക ഭരണകൂടം തകര്‍ത്തിരിക്കുന്നത്. ഇവരുടെ വീടുകള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തയായാണ് റിപ്പോര്‍ട്ട്
ഭീകരാക്രമണത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ച മറ്റ് രണ്ടുപേര്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരാണെന്ന് ജമ്മുകാശ്മീര്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അലിഭായ് ഹാഷിം മൂസ എന്നിവര്‍ രണ്ടുവര്‍ഷം മുമ്പ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതാണ് പോലീസ് കണ്ടെത്തിയത്.