News India

പാക് പൗരന്മാര്‍ 72 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണം; വീസകള്‍ ഏപ്രില്‍ 27 മുതല്‍ അസാധുവാകും

Axenews | പാക് പൗരന്മാര്‍ 72 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണം; വീസകള്‍ ഏപ്രില്‍ 27 മുതല്‍ അസാധുവാകും

by webdesk2 on | 24-04-2025 05:23:23

Share: Share on WhatsApp Visits: 11


പാക് പൗരന്മാര്‍ 72 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണം; വീസകള്‍ ഏപ്രില്‍ 27 മുതല്‍ അസാധുവാകും

ഇന്ത്യയിയിലുള്ള പാക് പൗരന്‍മാര്‍ 72 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച വീസകള്‍ ഏപ്രില്‍ 27 മുതല്‍ അസാധുവാകും. പാക്കിസ്ഥാനിലേക്ക് ഉള്ള യാത്ര ഒഴിവാക്കാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. നിലവില്‍ പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങി എത്തണമെന്നും നിര്‍ദേശം. മെഡിക്കല്‍ വീസയില്‍ ഉള്ള പാക് പൗരന്‍മാരുടെ വിസ കലാവധി ഏപ്രില്‍ 29 ന് അവസാനിക്കും.

അതേസമയം പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി.  അവര്‍ സങ്കല്‍പ്പിക്കുന്നതിനുമപ്പുറമുള്ള ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മോദിയുടെ പ്രതികരണം. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആദരാജ്ഞലി അര്‍പ്പിച്ചു. പൊതുപരിപാടിയില്‍ മൗനം ആചരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി പൊതുവേദിയിലെത്തുന്നത്. 

അതിനിടെ പാക് നടന്റെ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ കേന്ദ്ര നീക്കം. ഫവാദ് ഖാന്‍ അഭിനയിച്ച ബോളിവുഡ് ചിത്രം അബിര്‍ ഗുലാല്‍ ഇന്ത്യയില്‍ റിലീസ് ചെയ്യില്ല. വാണി കപൂര്‍ നായികയായി അഭിനയിക്കുന്ന ചിത്രം രാജ്യത്തെ തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.



Share:

Search

Recent News
Popular News
Top Trending


Leave a Comment