News India

പഹല്‍ഗാം ഭീകരാക്രമണം: ഭീകരരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

Axenews | പഹല്‍ഗാം ഭീകരാക്രമണം: ഭീകരരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

by webdesk3 on | 24-04-2025 03:29:31 Last Updated by webdesk2

Share: Share on WhatsApp Visits: 56


പഹല്‍ഗാം ഭീകരാക്രമണം: ഭീകരരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി


പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഭീകരരേയും ഇതിന്റെ ഗൂഢാലോചനയുടെ ഭാഗമായവരേയും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബീഹാറില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍  പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭീകരര്‍ സങ്കല്‍പ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷയായിരിക്കും രാജ്യം അവര്‍ക്ക് നല്‍കുക. ഇന്ത്യ തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയുകയും കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യും. ഭീകരതയ്ക്ക് ഒരിക്കലും ഇന്ത്യയെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് നീതി നടപ്പിലാക്കുന്നതിന് വേണ്ടി എല്ലാ ശ്രമങ്ങളും രാജ്യം നടത്തും.  മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഈ പ്രവര്‍ത്തനത്തില്‍ നമ്മളോടൊപ്പം ഉണ്ടാകും. ഇന്ത്യയെ പിന്തുണച്ച ലോകരാജ്യങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു

അതേസമയം പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് പാകിസ്ഥാനിലെ ഉന്നത കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നത്. എന്നാല്‍ മറ്റു രാജ്യങ്ങളെല്ലാം തന്നെ ഇന്ത്യക്ക് ശക്തമായ പിന്തുണയാണ് നല്‍കുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment