by webdesk3 on | 23-04-2025 06:04:48 Last Updated by webdesk2
കോട്ടയത്ത് ദമ്പതികളെ കൊലപ്പെടുത്തിയ കേസിന് പിന്നിലെ കാരണം വ്യക്തിവൈരാഗ്യം തന്നെയെന്ന് പോലീസ്. കേസില്‍ ഇപ്പോള്‍ അസം സ്വദേശിയാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ പ്രതി അമിത്തിന്റെ സഹോദരന്റെ പങ്കും പോലീസ് അന്വേഷിച്ചു വരികയാണ്.
കേസില്‍ പ്രതി അമിത്തിന് മാത്രമാണ് നേരിട്ട് പങ്കുള്ളത്. എന്നാല്‍ ഇയാള്‍ക്ക് പുറമെ മറ്റു മൂന്നു പോലെയും പോലീസ് കരുതല്‍തടങ്കലിലാക്കിയിട്ടുണ്ട്. പ്രതിയുടെ സഹോദരന്‍ മറ്റ് രണ്ട് സ്ത്രീകള്‍ എന്നിവരെയാണ് പോലീസ് കരുതല്‍തടങ്കലിലാക്കിയിരിക്കുന്നത്. നേരത്തെ ഒരു കേസില്‍ അറസ്റ്റിലായിരുന്ന അമിത്തിനെ ജാമ്യത്തില്‍ ഇറക്കിയത് ഈ സ്ത്രീകളാണ്.
ഇന്നലെയായിരുന്നു ദമ്പതികളെ വീട്ടിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന്റെ പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. ദിവസങ്ങള്‍ എടുത്ത് ആസൂത്രണം ചെയ്താണ് പ്രതി കൊലപാതകം നടത്തിയത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടൗണില്‍ ലോഡ്ജില്‍ താമസിച്ചിരുന്ന അമിത് പലതവണ വിജയകുമാറിന്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തി പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുത്ത് അകത്ത് കയറി രാത്രിയോടെയാണ് കൊലപാതകം നടത്താന്‍ പോയത്. ലോഡ്ജില്‍ നിന്നും പുറത്തേക്ക് വരുന്നതിന്റെയും റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്