News Kerala

നിങ്ങള്‍ ജനങ്ങളാല്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും; മുഖ്യമന്ത്രിയോട് ചെന്നിത്തല

Axenews | നിങ്ങള്‍ ജനങ്ങളാല്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും; മുഖ്യമന്ത്രിയോട് ചെന്നിത്തല

by webdesk3 on | 22-04-2025 04:31:54 Last Updated by webdesk3

Share: Share on WhatsApp Visits: 52


നിങ്ങള്‍ ജനങ്ങളാല്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും; മുഖ്യമന്ത്രിയോട് ചെന്നിത്തല




മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണ പരാജയങ്ങളെ ധൂര്‍ത്തില്‍ മുക്കി വെളുപ്പിക്കാം എന്നാണ് പിണറായി വിജയന്‍ കരുതുന്നതെങ്കില്‍ തെറ്റി എന്നാണ് അദ്ദേഹം പറഞ്ഞത്. കടക്കണിയില്‍ ഒരു സംസ്ഥാനം മുങ്ങിപ്പോയത് എങ്ങനെയെന്നതിന് കൃത്യമായ വിശദീകരണം കേരളത്തിലെ ജനതയോട് നല്‍കിയേ തീരു. 

അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും നൂറുകണക്കിന് അനുഭവങ്ങള്‍ക്ക് മറുപടി തന്നേ കഴിയൂ. സാധാരണക്കാരന് മരുന്നു നല്‍കാന്‍ പോലും ഇല്ലാത്ത ആശുപത്രികള്‍ എങ്ങനെ കേരളത്തില്‍ ഉണ്ടായി എന്നതിന് ഉത്തരം നല്‍കിയേ പറ്റു. മുഖ്യമന്ത്രിയുടെ പടമടിച്ച് 500 ഹോര്‍ഡിങ് വെച്ചാല്‍ മറയ്ക്കാവുന്നതല്ല ഈ പരാജയങ്ങള്‍ എന്നും ചെന്നിത്തല പറഞ്ഞു. 

കോടികള്‍ വാരിക്കോരി ചെലവഴിച്ചാലും എത്ര മുഖം മിനുക്കിയാലും ഈ പരാജയത്തിന്റെ ദുര്‍ഗന്ധം ശേഷിക്കുക തന്നെ ചെയ്യും. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ - നിങ്ങള്‍ ജനങ്ങളാല്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും എന്നും രമേശ് ചെന്നിത്തല പറഞ്ഞു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment