News Kerala

മെയ് 5 മുതല്‍ രാപ്പകല്‍ സമര യാത്ര; നാലാംഘട്ട സമരവുമായി ആശാവര്‍ക്കര്‍

Axenews | മെയ് 5 മുതല്‍ രാപ്പകല്‍ സമര യാത്ര; നാലാംഘട്ട സമരവുമായി ആശാവര്‍ക്കര്‍

by webdesk3 on | 21-04-2025 04:31:24 Last Updated by webdesk2

Share: Share on WhatsApp Visits: 47


  മെയ് 5 മുതല്‍ രാപ്പകല്‍ സമര യാത്ര; നാലാംഘട്ട സമരവുമായി ആശാവര്‍ക്കര്‍




 സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് നാലാംഘട്ട സമരത്തിലേക്ക് കടക്കാനുള്ള തീരുമാനവുമായി ആശാവര്‍ക്കര്‍മാര്‍. ഓണറേറിയം വര്‍ധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യമായി ഒരു തുക പ്രഖ്യാപിക്കണം എന്നുമുള്ള ആവശ്യം ഉന്നയിച്ചു കൊണ്ടാണ് ആശ വര്‍ക്കര്‍മാര്‍  ദിവസങ്ങളായി സെക്രട്ടറിയേറ്റിനു മുന്നില്‍ രാപ്പകല്‍ സമരം ചെയ്യുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇവരുടെ സമരം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതോടെയാണ് നാലാംഘട്ട സമരത്തിലേക്ക് നീങ്ങാന്‍ ആശാവര്‍ക്കര്‍മാര്‍ തീരുമാനിച്ചിരിക്കുന്നത്.

മെയ് 5 മുതല്‍ കാസര്‍കോട് നിന്ന് ആരംഭിച്ച ജൂണ്‍ 17 തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് യാത്ര നടത്തുക. രണ്ടോ മൂന്നോ ദിവസങ്ങളിലായിരിക്കും ഓരോ ജില്ലയിലും സമരയാത്ര സഞ്ചരിക്കുക. രാത്രി രാപ്പകല്‍ സമരത്തിന് സമാനമായി തെരുവുകളില്‍ ആയിരിക്കും പ്രവര്‍ത്തകര്‍ അന്തിയുറങ്ങുക.

മെയ് ഒന്ന് തൊഴിലാളി ദിനത്തില്‍ യാത്ര സെക്രട്ടറിയേറ്റിനു മുന്നില്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. കെ എച്ച് ഡബ്ല്യു  ജനറല്‍ സെക്രട്ടറി എം എ ബിന്ദു ആയിരിക്കും ജാഥ നയിക്കുക

14 ജില്ലകളിലെയും വിവിധ നഗരങ്ങളില്‍ സ്വീകരണ സമ്മേളനങ്ങള്‍ നടക്കും. ഇതില്‍ ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. 45 ദിവസമായിരിക്കും സമര യാത്ര ഉണ്ടാവുക. ജൂണ്‍ 17ന് സമര യാത്ര തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മുന്നിലെത്തിച്ചേരുമ്പോള്‍ സംസ്ഥാനത്തെ ആശാപ്രവര്‍ത്തകര്‍ ഒന്നടങ്കം ഇതില്‍ പങ്കുചേരും


Share:

Search

Recent News
Popular News
Top Trending


Leave a Comment