by webdesk3 on | 21-04-2025 12:52:47 Last Updated by webdesk3
താന്‍ ഉന്നയിച്ച പരാതി സിനിമയ്ക്കുള്ളില്‍ തന്നെ പരിഹരിക്കപ്പെടണം എന്ന ആവശ്യവുമായി നടി വിന്‍സി അലോഷ്യസ്. ഇതുമായി ബന്ധപ്പെട്ട തനിക്ക് നിയമപരമായി മുന്നോട്ടുപോകാന്‍ താല്പര്യമില്ലെന്ന് നേരത്തെ തന്നെ അറിയിച്ചതാണ്. താരം ഇപ്പോഴും ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.
സിനിമ മേഖലയിലാണ് മാറ്റങ്ങള്‍ വരേണ്ടത്. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. ഇത്തരം കാര്യങ്ങള്‍ സിനിമയില്‍ ഇനിയും ആവര്‍ത്തിക്കാന്‍ പാടില്ല. ആ ഒരു ഉറപ്പ് തനിക്ക് വേണം. ഫിലിം ചേപ്പറില്‍ താന്‍ നല്‍കിയ പരാതി പിന്‍വലിക്കില്ലെന്നും വിന്‍സി മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
ഇന്ന് ഇന്റേണല്‍ മോണിറ്ററിംഗ് കമ്മിറ്റി യോഗം നടക്കുന്നുണ്ട്. താന്‍ അതില്‍ പങ്കെടുക്കും. നല്‍കിയ പരാതി എത്രത്തോളം സത്യസന്ധമാണ് എന്നവര്‍ പരിശോധിക്കും. അതിനുശേഷം ആയിരിക്കും നടനെതിരെ നടപടി സ്വീകരിക്കുക എന്നും വി്ന്‍സി പറഞ്ഞു.
താന്‍ നല്‍കിയ പരാതി ചോര്‍ന്നു പോയിട്ടുണ്ട്. എന്നാല്‍ ഇതില്‍ സജി നന്ത്യാട്ടിന് പങ്കില്ലെന്ന് ഇപ്പോള്‍ മനസ്സിലായി. അദ്ദേഹത്തിന് പങ്കുണ്ടെന്ന് കരുതിയാണ് പേര് പരാമര്‍ശിച്ചത് അക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ബിന്‍സി പറഞ്ഞു.
എന്നാല്‍ മാലാ പാര്‍വതിയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാന്‍ താരം തയ്യാറായില്ല. ആ വിഷയത്തില്‍ പ്രതികരിക്കാന്‍ ഇല്ലെന്നാണ് വിന്‍സി മാധ്യമങ്ങളോട് പറഞ്ഞത്