by webdesk1 on | 05-09-2024 09:26:32
കാലിഫോര്‍ണിയ: എല്‍.സി.ഡി ഡിസ്പ്ലെയോട് (ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലെ) പൂര്‍ണമായും ബൈ പറയാന്‍ തയ്യാറെടുക്കുകയാണ് ആപ്പിള്‍ കമ്പനി. ആപ്പിള്‍ കമ്പനി 2025 മുതല്‍ എല്ലാ ഐഫോണ്‍ മോഡലുകളിലും ഒ.എല്‍.ഇ.ഡി ഡിസ്പ്ലെ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ട്. ഒ.എല്‍.ഇ.ഡി ഡിസ്പ്ലെകള്‍ (ഓര്‍ഗാനിക് ലൈറ്റ്-എമിറ്റിംഗ് ഡയോഡ്) എതിരാളികള്‍ വ്യാപകമായി ഉപയോഗിച്ച് വരുമ്പോഴാണ് വൈകിയെങ്കിലും ആപ്പിള്‍ ഐഫോണുകളില്‍ ഈ മാറ്റത്തിന് തയ്യാറെടുക്കുന്നത്.
വരാനുള്ള ഐഫോണ്‍ എസ്.ഇ മോഡലില്‍ ഉപയോഗിക്കാന്‍ ഒ.എല്‍.ഇ.ഡി ഡിസ്പ്ലെകള്‍ക്ക് ആപ്പിള്‍ കമ്പനി ഓര്‍ഡര്‍ ചെയ്തു തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ ബി.ഒ.ഇ ടെക്നോളജി, സൗത്ത് കൊറിയന്‍ ഭീമന്മാരായ എല്‍.ജി ഡിസ്പ്ലെ എന്നിവയെയാണ് ഇക്കാര്യത്തില്‍ ഐഫോണ്‍ നിര്‍മാതാക്കള്‍ സമീപിച്ചിരിക്കുന്നത്.
ഒരു പതിറ്റാണ്ടായി ഷാര്‍പ്, ജപ്പാന് ഡിസ്പ്ലെ എന്നീ കമ്പനികളാണ് ആപ്പിളിനായി സ്മാര്‍ട്ട്ഫോണ്‍ സ്ക്രീനുകള്‍ പ്രധാനമായും നിര്‍മിച്ചിരുന്നത്. അടുത്തിടെ ഐഫോണ്‍ എസ്.ഇയ്ക്ക് വേണ്ടി മാത്രമാണ് ഈ കമ്പനികള്‍ എല്‍.സി.ഡി ഡിസ്പ്ലെകള്‍ ആപ്പിളിന് വിതരണം ചെയ്തത്. അതേസമയം ഒ.എല്‍.ഇ.ഡി സ്ക്രീനുകള്‍ അധികം നിര്മിച്ചിരുന്നുമില്ല.
2024ലെ സ്മാര്‍ട്ട്ഫോണ്‍ സിരീസ് ഉടന്‍ പുറത്തിറക്കാനിരിക്കുകയാണ് ആപ്പിള്‍ കമ്പനി. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവ സെപ്റ്റംബര്‍ 9ന് പ്രകാശനം ചെയ്യും. ഈ നാല് സ്മാര്‍ട്ട്ഫോണ്‍ മോഡലുകളിലെ ഡിസ്പ്ലെകള്‍ സംബന്ധിച്ച വിവരങ്ങള്‍ വൈകാതെ പുറത്തുവരും.
വണ്ടാനം മെഡിക്കല്‍ കോളേജ് ശസ്ത്രക്രിയ പിഴവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉഷ ജോസഫിന്റെ കുടുംബം
തൃശൂരില്‍ പത്മജ വേണുഗോപാല്‍, പാലക്കാട്ട് ശോഭാ സുരേന്ദ്രന്; ബിജെപി സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിട സ്ലാബ് തകര്‍ന്ന് വീണ് അപകടം; 2 മരണം
കര്‍ണാടകത്തില്‍ മുഖ്യമന്ത്രി കസേരയ്ക്കായുള്ള പോര് കടുക്കുന്നു; കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം
കേരളത്തില്‍ ഇത്തവണ മത്സരത്തിന് ഇറങ്ങുന്നത് സര്‍ക്കാര്‍ രൂപീകരണത്തിന്; കിരണ്‍ റിജിജു
പൂഞ്ഞാറില്‍ മത്സരിക്കാന്‍ തയാറെന്ന് പി സി ജോര്‍ജ്; ബിജെപി നേതൃത്വത്തെ അറിയിച്ചു
മുന്‍ കേന്ദ്രമന്ത്രി മുകുള്‍ റോയ് അന്തരിച്ചു
ശബരിമല കൊടിമര പ്രതിഷ്ഠ കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തു
ചെങ്കോട്ടുകോണം ട്രിവാന്‍ഡ്രം സ്കോട്ടിഷ് സ്കൂളില്‍ വന്‍ തീപിടിത്തം; മൂന്ന് സ്കൂള്‍ ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു
നിയമസഭാ തെരഞ്ഞെടുപ്പ്: നേമത്ത് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്