by webdesk3 on | 20-04-2025 10:40:05 Last Updated by webdesk3
പോലീസിന്റെ ചോദ്യം ചെയ്യലില്‍ ലഹരി ഉപയോഗിക്കാറുണ്ടെന്ന് തുറന്ന് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ആദ്യം പിടിച്ചുനില്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും പിന്നീട് നടന്‍ കാര്യങ്ങളെല്ലാം തുറന്നു പറയുകയായിരുന്നു. തനിക്ക് ലഹരി നല്‍കുന്നത് സിനിമാ അസിസ്റ്റന്‍സ് ആണെന്നും അവര്‍ക്ക് പണം നല്‍കും എന്നുമാണ് ഷൈന്‍ മൊഴിയില്‍ പറയുന്നത്.
എന്നാല്‍ തന്റെ സന്തോഷത്തിനാണ് താന്‍ ലഹരി ഉപയോഗിക്കുന്നത് ലഹരി ഉപയോഗിക്കാന്‍ താന്‍ ആരെയും പ്രോത്സാഹിപ്പിക്കാറില്ലെന്നും ഷൈന്‍ പോലീസിനോട് വ്യക്തമാക്കി.
ഷൈനുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷണം നടത്തുന്നത്. ഗൂഗിള്‍ പേ വിവരങ്ങള്‍ പോലീസ് ഇതിനകം തന്നെ ശേഖരിച്ചു കഴിഞ്ഞു.
നിലവില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ് ഷൈനിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ രാസ പരിശോധന ഫലം പോസിറ്റീവ് ആയാല്‍ കൂടുതല്‍ വകുപ്പുകള്‍ നടനെതിരെ ചുമത്തും.
ലഹരി ഉപയോഗിക്കാറുണ്ടെന്ന് തുറന്നു പറഞ്ഞതോടെ ഷൈനിനോട് ഡി അഡിക്ഷന്‍ സെന്ററില്‍ പോകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു എന്നാല്‍ പിതാവുമായി ആലോചിച്ചതിനുശേഷം മറുപടി പറയാം എന്നാണ് ഈ വിഷയത്തില്‍ ഷൈന്‍ പറഞ്ഞത്.
ഷൈനിന്റെ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി തിങ്കളാഴ്ച വീണ്ടും പോലീസ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഷൈനിന്റെ കേസില്‍ രാസ പരിശോധന ഫലമായിരിക്കും ഏറ്റവും നിര്‍ണായകമാവുക. എന്നാല്‍ ഫലം ലഭിക്കാന്‍ ഒരു മാസം മുതല്‍ മൂന്നുമാസം മുതല്‍ വരെ സമയമെടുക്കും.