News Kerala

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മുനമ്പം വിഷയം 10 മിനിറ്റ് കൊണ്ട് പരിഹരിക്കും: വി ഡി സതീശന്‍

Axenews | യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മുനമ്പം വിഷയം 10 മിനിറ്റ് കൊണ്ട് പരിഹരിക്കും: വി ഡി സതീശന്‍

by webdesk3 on | 19-04-2025 05:19:04 Last Updated by webdesk3

Share: Share on WhatsApp Visits: 127


യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മുനമ്പം വിഷയം 10 മിനിറ്റ് കൊണ്ട് പരിഹരിക്കും: വി ഡി സതീശന്‍


മുനമ്പത്തെ ജനങ്ങളെ പിണറായി സര്‍ക്കാര്‍ വഞ്ചിച്ചു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.  നാലാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരു അവകാശവും ഈ സര്‍ക്കാറിന് ഇല്ല. ചരിത്രം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ധന പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു

അടിസ്ഥാന വര്‍ഗ്ഗങ്ങളെ പൂര്‍ണമായും അവഗണിച്ചും ആരോഗ്യ,കാര്‍ഷിക വിദ്യാഭ്യാസ രംഗങ്ങള്‍ അനിശ്ചിതത്വത്തിലാക്കിയുമാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഖജനാവില്‍ പണമില്ല 6 ലക്ഷം കോടി രൂപയുടെ കടക്കണിയിലേക്ക് സംസ്ഥാനം എത്തിനില്‍ക്കുകയാണ്. കരാറുകാര്‍ക്ക് കോടിക്കണക്കിന് രൂപയാണ് നല്‍കാനുള്ളത് എന്നും പ്രതിപക്ഷ നേതാവ്  വിമര്‍ശനമുന്നയിച്ചുകൊണ്ട് പറഞ്ഞു.

മുനമ്പത്തെ ജനങ്ങളെയും സര്‍ക്കാര്‍ പതിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ 10 മിനിറ്റ് കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കണമെന്നും സതീശന്‍ പറഞ്ഞു.

സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ പലതവണ മുടക്കിയ സര്‍ക്കാരാണ് ഇത്. ക്ഷേമനിധികളും തകര്‍ച്ചയിലാണ്. അംഗനവാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നില്ല ആശാവര്‍ക്കര്‍മാരോടും അംഗനവാടി ജീവനക്കാരോടും അവഗണനയാണ് സര്‍ക്കാര്‍ കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment