by webdesk3 on | 19-04-2025 05:08:02 Last Updated by webdesk3
സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ നടിമാര്‍ മുന്നോട്ട് വരുന്നത് നല്ലകാര്യമെന്ന് നടന്‍ ഉണ്ണിമുകുന്ദന്‍. സിനിമ മേഖലയില്‍ മാത്രമല്ല ലഹരിയുടെ ഉപയോഗം എല്ലാം മേഖലയിലും ഉണ്ട്. എന്നാല്‍ സിനിമാ മേഖലയില്‍ നിന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നു എന്ന് മാത്രം എന്നും ഉണ്ണി പറഞ്ഞു.
മാര്‍ക്കോ എന്ന സിനിമയ്ക്ക് ലഹരി ഉപയോഗവും ക്രൈം റേറ്റ് കൂടുന്നതും തമ്മില്‍ ബന്ധമില്ല. അതൊരു സിനിമ മാത്രമായിരുന്നു. ചര്‍ച്ചകള്‍ താനും കേട്ടിരുന്നു എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ലഹരി ഒരു വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലേക്ക് എങ്ങനെയാണ് ലഹരിയെത്തുന്നത്. സ്‌കൂളുകളിലേക്ക് അതെങ്ങനെയെത്തുന്നു. ആരാണ് ക്യാരിയേഴ്‌സ് ഇതൊക്കെയാണ് ഇപ്പോഴുള്ള പ്രധാന പ്രശ്‌നം.
സ്‌കൂളിലും വീട്ടിലും കുറച്ചു കൂടി കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ലഹരി ഒരു സമൂഹ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്. സിനിമയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നും ഉണ്ണിമുകന്‍ പറഞ്ഞു