by webdesk3 on | 16-04-2025 04:44:51 Last Updated by webdesk2
പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച ജാമ്യം തള്ളണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. 18 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎയാണ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്.
കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുത് എന്നുമാണ് എന്‍ഐഎ ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.
പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിശദമായ വിവരങ്ങളും സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇതില്‍ ഗൗരവമേറിയ കാര്യങ്ങള്‍ ഒന്നുമില്ലെന്ന് പറഞ്ഞ് സുപ്രീംകോടതി ആവശ്യം തള്ളുകയായിരുന്നു.
തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.