News Kerala

മാസപ്പടിക്കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറും

Axenews | മാസപ്പടിക്കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറും

by webdesk2 on | 15-04-2025 01:03:10 Last Updated by webdesk3

Share: Share on WhatsApp Visits: 21


മാസപ്പടിക്കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറും

കൊച്ചി: മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ ധാരണയായി. കുറ്റപത്രത്തിന്റെ പകര്‍പ്പ് വേണമെന്ന് എറണാകുളം സെഷന്‍സ് കോടതിയില്‍ ഇഡി അപേക്ഷ നല്‍കിയിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. കുറ്റപത്രം പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിലേക്ക് ഇ ഡി കടന്നേക്കും.

സിഎംആര്‍എല്‍ - എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് കുറ്റകൃത്യമായി പരിഗണിക്കാന്‍ മതിയായ തെളിവുണ്ടെന്നാണ് കോടതി നിരീക്ഷണം. കമ്പനി നിയമത്തിലെ 129, 134, 447 വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വഞ്ചന, തെറ്റായ വിവരങ്ങള്‍ നല്‍കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതിനാല്‍ കനത്ത പിഴയും, കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് ആറുമാസം മുതല്‍ പത്ത് വര്‍ഷം വരെ ശിക്ഷയും ലഭിക്കാം. വീണ വിജയന്‍ അടക്കമുള്ളവര്‍ വൈകാതെ വിചാരണ നടപടികള്‍ക്ക് വിധേയരാകേണ്ടിവരും.

അടുത്ത ആഴ്ചയോടെ വീണ ടി, ശശിധരന്‍ കര്‍ത്താ തുടങ്ങി 13 പേര്‍ക്കെതിരെ  കോടതി സമന്‍സ് അയക്കും. തുടര്‍ന്ന് കുറ്റപത്രത്തില്‍ പേരുള്ളവര്‍ അഭിഭാഷകന്‍ വഴി കോടതിയില്‍ ഹാജരാകേണ്ടിവരും. അതെ സമയം കുറ്റപത്രം റദ്ദാക്കാന്‍ ഇവര്‍ക്ക് മേല്‍ക്കോടതികളെയും സമീപിക്കാം. 114 രേഖകള്‍ അടക്കം വിശദമായി പരിശോധിച്ചാണ് കോടതി കുറ്റപത്രത്തില്‍ കേസ് എടുത്തത്.എല്ലാ പ്രതികള്‍ക്കും എതിരെ വിചാരണ നടത്താനുള്ള വിവരങ്ങള്‍ എസ്എഫ്ഐഒ കുറ്റപത്രത്തില്‍ ഉണ്ട് എന്നും എസ്എഫ്ഐഒ കുറ്റപത്രം പോലീസ് കുറ്റപത്രത്തിനു സമാനമായി കണക്കാക്കുന്നുവെന്നു വിചാരണ കോടതി ഉത്തരവില്‍ വ്യക്തമാക്കി.

കമ്പനി ചട്ടങ്ങളുടെ പരിധിയില്‍ വരുന്നതിനാല്‍ ബിഎന്‍എസ് പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതില്ല.കോടതി നേരിട്ട് സമന്‍സ് അയക്കാനുള്ള വിവരങ്ങള്‍ കുറ്റപത്രത്തില്‍ ഉണ്ട്. നടപടി ക്രമങ്ങള്‍ പരിശോധിച്ച് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് വിചാരണ കോടതി ഉത്തരവ്.





Share:

Search

Recent News
Popular News
Top Trending


Leave a Comment