by webdesk2 on | 14-04-2025 02:28:10 Last Updated by webdesk2
ബിജെപി എല്ലാ ജില്ലകളിലും ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എല്ലാ സേവനങ്ങള്‍ക്കും ബന്ധപ്പെടാം. നാട്ടില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ബിജെപി ഉണ്ടാകും. ഇതിന് ബിജെപി അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പിലേക്ക് അധ്വാനം ആവശ്യം. വിജയം ഉണ്ടാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്. നേതാക്കളുടെ പ്രവര്‍ത്തനം എല്ലാം നേരിട്ട് നിരീക്ഷിക്കും. ഏത് സമയത്തും തന്നെ ഫോണിലും ഇമെയിലിലും തന്നെ ബന്ധപ്പൊടാമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ വികസനം കൊണ്ടുവരാന്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ തയ്യാറായില്ല. കോണ്‍ഗ്രസിന്റെത് അഴിമതി രാഷ്ട്രീയം. അഴിമതി രാഷ്ട്രീയ സംസ്‌കാരമായി മാറി. ആദ്യം കോണ്‍ഗ്രസ് ചെയ്തു. സിപിഐഎം അതില്‍ പിഎച്ച്ഡി എടുക്കുന്നു. എന്നാല്‍ എന്‍ഡിഎയുടെ ലക്ഷ്യം ഇനി വികസന കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പത്തെ ആളുകളുടെ പ്രശ്‌നം പരിഹരിക്കാന്‍ കേരളത്തിലെ ആരും ശ്രമിച്ചില്ല. പക്ഷെ നരേന്ദ്ര മോദി വഖഫ് നിയമം ഭേദഗതി അവരുടെ പ്രശ്‌നം പരിഹരിച്ചു. സിപിഐഎമ്മും കോണ്‍ഗ്രസും പ്രീണന രാഷ്ട്രീയമാണ് നടത്തുന്നത്. അഴിമതി കോണ്‍ഗ്രസിന്റെ കുത്തക ആയിരുന്നു. പക്ഷെ ഇവിടെ സിപിഐഎം മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പൊതുമേഖല സ്ഥാപനം പണം നല്‍കുന്നു. എന്നിട്ട് മുഖ്യമന്ത്രി പറയുന്നു ജിഎസ്ടി അടച്ചതെന്ന്. ടാക്‌സ് അടച്ചാല്‍ അഴിമതി പണം അതല്ലാതാകുമോ എന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.