by webdesk3 on | 13-04-2025 12:43:31 Last Updated by webdesk2
പട്ടി കുരച്ചു എന്ന് ആരോപിച്ച് കോട്ടയം വൈക്കത്ത് യുവതിയില്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. വൈക്കം സ്വദേശിനിയായ പ്രജിത ജോഷിയാണ് തനിക്ക് ഇത്തരത്തില്‍ മര്‍ദ്ദനമേറ്റതായി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
തന്റെ വീടിന്റെ അയല്‍വാസിയായ അച്ഛനും മകനും ചേര്‍ന്ന് തന്നെ ആക്രമിച്ചു എന്നാണ് പ്രജിത പറയുന്നത്. ഇവര്‍ മദ്യപിച്ച് എത്തിയാണ് പ്രജിതയെ മര്‍ദ്ദിച്ചത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
യുവതി പരാതി നല്‍കിയതോടെ ഇതിന്റെ അടിസ്ഥാനത്തില്‍ വൈക്കം പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അയല്‍വാസിയുടെ അക്രമത്തില്‍ പ്രജിതയുടെ തലക്കും കണ്ണിനുമാണ് പരിക്കേറ്റത്. തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്