by webdesk3 on | 13-04-2025 12:34:17 Last Updated by webdesk2
നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കെയ്ന്‍ കേസില്‍ പോലീസ് അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി വിചാരണ കോടതി. നടന്‍ പ്രതിയായ കേസ് അന്വേഷിക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റി എന്നാണ് വിചാരണ കോടതി വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ നടപടിക്രമങ്ങള്‍ പാലിച്ച് പോലീസിന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി.
ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള 5 പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത കൊക്കെയ്‌നിന്റെ ഘടകങ്ങള്‍ വേര്‍തിരിച്ച് അന്വേഷണസംഘം പരിശോധിച്ചില്ല. രഹസ്യ വിവരത്തെ തുടര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തി എന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദം പോലീസ് പട്രോളിങ് സംഘം കോടതിയില്‍ തള്ളിയിരുന്നു.
ഇതിന് പുറമേ പോലീസ് കണ്ടെടുത്ത വസ്തുക്കള്‍ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. അന്ന് പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. വനിതാ പ്രതികളെ പരിശോധിക്കാന്‍ വനിതാ പോലീസ് ഇല്ലെന്നും കോടതി വ്യക്തമാക്കി. ഇതിനുപുറമേ ഷൈന്‍ ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പോലീസ് പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.