by webdesk3 on | 12-04-2025 09:35:39 Last Updated by webdesk3
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ കോഴിക്കോട് സ്വദേശി ജസ്‌ന സലീമിനെതിരെ പോലീസ് കേസെടുത്തു. ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന് ദേവസ്വത്തിന്റെ പരാതിയിലാണ് ഇപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ടെമ്പിള്‍ പോലീസ് കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞമാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നതായാണ് ദേവസ്വം ബോര്‍ഡ് ആരോപിക്കുന്നത്. ക്ഷേത്രത്തിലെ കിഴക്കേ നടയിലെ ദീപസ്തംഭത്തിന് അടുത്തുള്ള ഭണ്ഡാരത്തിനു മുകളിലുള്ള കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ എടുത്തു പ്രചരിച്ചു എന്നാണ് ദേവസ്വം ബോര്‍ഡ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
ദേവസ്വം ബോര്‍ഡ് പരാതി നല്‍കിയതോടെ പോലീസ് ഇതേക്കുറിച്ച് അന്വേഷിച്ചു. അന്വേഷണത്തില്‍ ജസ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി പോലീസ് കണ്ടെത്തുകയായിരുന്നു. ഇതിന്റെ പിന്നാലെയാണ് കേസടുത്തത്.
കണ്ണന്റെ ചിത്രവുമായി ഗുരുവായൂരിലെത്തുന്ന ജെസ്ന നേരത്തെ വിവാദങ്ങളില്‍ പെട്ടിരുന്നു. ക്ഷേത്ര പരിസരത്ത് കേക്കുമുറിച്ചും ക്ഷേത്രത്തിലെ മറ്റു ഭക്തനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതും ആയിരുന്നു വിവാദങ്ങള്‍ക്ക് കാരണം.