by webdesk3 on | 08-04-2025 02:49:18 Last Updated by webdesk2
സെക്യൂരിറ്റി ജീവനക്കാരാനായിരുന്ന തൃശ്ശൂര്‍ സ്വദേശി ചന്ദ്രബോസിനെ വാഹനമിടിച്ചു കൊലപ്പെടുത്തി കേസില്‍ പ്രതി നിഷാമിന് പരോള്‍ ലഭിച്ചു. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ഹൈക്കോടതി ഇപ്പോള്‍ നിഷാമിന് പരോള്‍ അനുവദിച്ചിരിക്കുന്നത്. 15 ദിവസത്തേക്കാണ് പരോള്‍ ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു ഹൈക്കോടതി മുഹമ്മദ് നിഷാമിന് പരോള്‍ അനുവദിച്ചു നല്‍കിയത്. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിഷാം കൊലപ്പെടുത്തുകയായിരുന്നു. തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ താമസക്കാരനായിരുന്നു മുഹമ്മദ് നിഷാം.
പ്രതി സംഭവദിവസം പുലര്‍ച്ചെ മൂന്നു മണിയോെ ഇവിടെ എത്തുകയും എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാന്‍ വൈകുകയും ചെയ്തു, ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐഡി കാര്‍ഡ് ചോദിച്ചതിലും നിഷാം പ്രകോപിതനായി. തുടര്‍ന്നാണ് നിഷാം ചന്ദ്രബോസിനെ ആക്രമിച്ചത്.
ആക്രമത്തില്‍ ഭയന്ന് ചന്ദ്രബോസ് ഇവിടെ നിന്നും ഓടിരക്ഷപ്പൊന്‍ ശ്രമിച്ചു. എന്നാല്‍ നിഷാം വാഹനത്തില്‍ പിന്തുടര്‍ന്ന് ഇയാളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. വാഹനം ഇടിച്ച് താഴെ വീണ ചന്ദ്രബോസിനെ ഇയാള്‍ വീണ്ടും പാര്‍ക്കിംഗ് ഏരിയയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതായും കേസുണ്ട്.